ജോലിത്തിരക്കുവന്നതിനു ശേഷം പഴയതുപോലെ കറങ്ങി നടക്കാൻ പറ്റുന്നില്ല. വീണു കിട്ടുന്ന ഒഴിവുസമയങ്ങൾ വളരെ കുറവ്. എല്ലാം മറന്ന് ആസ്വദിക്കാൻ കിട്ടുന്ന സമയം ഇടയ്ക്കൊക്കെ വേണ്ടി വരുന്ന ട്രയിൻ യാത്രകളാണ്. ജാലകത്തിനടുത്ത് പുറത്തേക്കു നോക്കിയിരുന്നാൽ മനസ്സു വളരെ ശാന്തമാകും. കുറെക്കഴിയുമ്പോൾ എത്ര ശ്രമിച്ചാലും ഇതേപോലെ നൂറുകണക്കിനു വാചകങ്ങളോ തലക്കെട്ടുകളോ ഒഴുകി വന്നു കൊണ്ടിരിയ്ക്കും. ചിലതു ലേഖനങ്ങളാകും... ചിലപ്പോൾ, പകുതി മയക്കത്തിൽ മനസ്സ് കഥകൾ എഴുതിക്കൊണ്ടിരിയ്ക്കും. തിരക്കു കുറവുള്ള രാത്രി യാത്രകൾ ഇപ്പോൾ ഞാൻ കൂടുതൽ തിരഞ്ഞെടുക്കുന്നു. നീണ്ട യാത്രകളാണെങ്കിൽ പകലുകളും... എങ്കിലും ആൾക്കൂട്ടം എന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു...
ഇടയ്ക്കു വരുന്ന ട്രയിനിംഗ് പരിപാടികളും മീറ്റിംഗുകളുമുണ്ട്.ഇത് വീണുകിട്ടുന്ന വിശ്രമകാലമാണ്.പഴയ സുഹൃത്തുക്കളെ കാണാം... കുറെ പരദൂഷണങ്ങൾ കേൾക്കാം. പൊതുവെ നല്ലതു തന്നെ. ചിലപ്പോൽ ഇതും വലിയ കുരിശുകളായി അവസാനിയ്ക്കാറുണ്ട്. മീറ്റിംഗുകളിൽ മുഴുവൻ സമയവും ഇരിയ്ക്കേണ്ടി വരികയും പലരുടെയും പാണ്ഡിത്യപ്രകടനങ്ങൾ അനുഭവിയ്ക്കേണ്ടി വരികയും ചെയ്യുക വലിയൊരു ദുരിതം തന്നെയാണ്.ഈയിടയ്ക്കങ്ങിനെയും സംഭവിച്ചു. ചർച്ചാവിഷയം ഹൈപ്പർടെൻഷൻ എന്നരോഗം.
നിങ്ങൾക്ക്, ആയുർവേദസംബന്ധിയായ സെമിനാറുകളിൽ പങ്കെടുക്കേണ്ടി വന്നിട്ടുണ്ടോ?? വൈദ്യശാസ്ത്രവിഷയങ്ങൾവൈദ്യപണ്ഡിതന്മാരുമായിസംസാരിയ്ക്കേണ്ടിയെങ്കിലുംവന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്കു മനസ്സിലാകും. ഒരു സത്യം ഞാൻ പറയാം.. പറയുന്ന വിഷയത്തെപ്പറ്റി അവർക്കോ കേൾക്കുന്നവർക്കോ ഒരു ചുക്കും മിക്കപ്പോഴും മനസ്സിലായിട്ടുണ്ടാവില്ല. ആധാരം എഴുത്തു പോലെയുള്ള ഭാഷ ഉപയോഗിയ്ക്കുന്നത് പിന്നീടുള്ള ചോദ്യങ്ങൾ ഒഴിവാക്കാനാണ്. (സാമ്പിൾ അറിയണമെങ്കിൽ അഷ്ടാംഗഹൃദയത്തിന്റെ ചില മലയാള വ്യാഖ്യാനങ്ങൾ വായിക്കാൻ ശ്രമിച്ചാൽ മതി) . പുട്ടിനു തേങ്ങാ പോലെ ശ്ലോകങ്ങൾ ഇടയ്ക്കിടെ കേൾക്കുകയും ആകാം. ഇപ്പോൾ എല്ലാവരും പവർപോയിന്റ് വിദഗ്ധരായതിനാൽ ചിത്രങ്ങൾ കണ്ടു കൊണ്ടു തന്നെ ഇതൊക്കെ ആസ്വദിയ്ക്കാം. ചരകത്തിൽ ആണെന്നു തോന്നുന്നു.. ഇത്തരക്കാരെ ശരിയ്ക്കും കളിയാക്കുന്ന ഒരു ഭാഗമുണ്ട്.. മറന്നു പോയി.
പറഞ്ഞുവന്നത് ,ഹൈപ്പർടെൻഷൻ ചർച്ചയാണ്.. ഒരു വിദഗ്ദ്ധൻ ആവേശം കൊള്ളുകയാണ്! ഹൈപ്പർടെൻഷൻ എന്ന രോഗവും ചികിത്സയും ഒക്കെ ചികിത്സകർക്കു കാശുണ്ടാകാനുള്ള ഒരു തട്ടിപ്പാണ്.. ഇവിടെ വെറും വാതം രക്തത്തെ ആവരണം ചെയ്യുക മാത്രമെ സംഭവിയ്ക്കുന്നുള്ളു. രക്ത- വാതാവരണചികിത്സ മാത്രം ചെയ്യുകയാണെങ്കിൽ ജീവിതകാലം മുഴുവൻ മരുന്നു കഴിയ്ക്കുന്നതിൽ നിന്ന് നിങ്ങൾ രക്ഷപെടും . ഇത്യാദി..
സത്യം പറയാമല്ലോ. എനിക്കു സംസാരിയ്ക്കണമെന്നുണ്ടായിരുന്നു. എന്നാൽ സ്വഭാവികമായ സങ്കോചവുംവളരെശ്രദ്ധയോടെ കേട്ടിരിയ്ക്കുന്ന ഒരു സദസ്സും എന്നെ അതിൽ നിന്നും പിൻതിരിപ്പിച്ചു.പകരം എന്റെ ചിന്ത പോയത് ഒരു സുപ്രധാന വിഷയത്തിലേക്കാണ്. ഈ രോഗവുമായി ബന്ധപ്പെട്ട് ഞാൻ ശ്രദ്ധിച്ച ഒരു കാര്യത്തിലേക്ക്..മാസത്തിൽ 5-ൽ കുറയാത്ത എണ്ണം സ്ട്രോക്ക് രോഗികളെയെങ്കിലും ചികിത്സയ്ക്കായി എന്റെ മുന്നിൽ വരാറുണ്ട്. ഇവർക്കു രോഗം വരാനുണ്ടായ കാരണത്തെപ്പറ്റി ഒരു ചെറിയ അന്വേഷണത്തിന് ഇടക്കാലത്ത് എനിക്കു കൌതുകമുണ്ടായി.. 30 രോഗികളെയാണ് ഈ കാര്യത്തിൽ ഞാൻ തിരഞ്ഞെടുത്തത്. റാൻഡം സാംപ്ലിംഗ് രീതിയിൽ..എല്ലാവരും രോഗം വന്ന്ഒരു വർഷമെങ്കിലും കഴിഞ്ഞവർ.എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞ വിവരങ്ങൾ ഇത്തരത്തിലാണ്...പ്രിയപ്പെട്ടവരെ, ഇതൊന്നു ശ്രദ്ധിച്ചു വായിച്ചു നോക്കൂ..മൊത്തം 30 രോഗികളിൽ , ഹൈപ്പർടെൻഷൻ കാരണമായി എന്നു വ്യക്തമായിട്ടുള്ള കേസുകൾ 25. ഇവരിൽ 3 പേർ സ്ട്രോക് വന്നതിനു ശേഷം മാത്രം ഹൈപ്പർടെൻഷൻ ഉണ്ടെന്നു മനസ്സിലാക്കിയവരാണ്. രണ്ടു പേർകൃത്യമായ മാത്രയിൽ ഔഷധം (ആധുനിക ചികിത്സ) കഴിച്ചിരുന്നെങ്കിലും രോഗമുണ്ടായി. 7 പേർ ചികിത്സാച്ചെലവ് ഉൾപ്പെടെയുള്ളവിവിധ കാരണങ്ങളാൽ രക്തസമ്മർദ്ദത്തിനുള്ള ഔഷധങ്ങൾ നിർത്തിവച്ചിരുന്നവരോ ഇടവിട്ടു മാത്രം കഴിച്ചവരോ ആണ്.3 പേർ ഒറ്റമൂലി ചികിത്സയും ,5 പേർ പ്രകൃതി ചികിത്സയും3 പേർ ഹോമിയോ ചികിത്സയും 2 പേർ ആയുർവേദചികിത്സയും (സർപ്പഗന്ധ ചേരുന്നഔഷധങ്ങൾ) ചെയ്തിരുന്നു. ശ്രദ്ധേയമായ ഒരു കാര്യം, പ്രധാന ഔഷധചികിത്സയിൽ നിന്നു വ്യതിചലിച്ച പലർക്കും ഇതിനു ഒരു മാസത്തിനകമാണ് സ്ട്രോക്ക് ഉണ്ടാവുന്നതെന്നാണ്.സങ്കടകരമായ ഒരു കാര്യം കൂടി പറയാം ,സ്ട്രോക് ഉണ്ടായതിനു ശേഷവും കൃത്യമായി മരുന്നു കഴിയ്ക്കാത്തവരുണ്ടായിരുന്നു എന്നത്.എന്റെ ഈ അനുഭവത്തിൽ നിന്ന് ഞാനിപ്പോൾ ഹൈപ്പർടെൻഷൻ രോഗികളെ കൺസൽറ്റ് ചെയ്യേണ്ടി വരുമ്പോൾഒരല്പസമയം ഈ ബോധവൽക്കരണത്തിനായി മാറ്റി വയ്ക്കാറുണ്ട്.പുതിയ(പഴയ) ആശയങ്ങൾ മോശമായി ഞാൻ കണക്കാക്കുന്നുവെന്നു കരുതല്ലെ കേട്ടോ!. ആശയക്കസർത്തുകൾ ഒഴിവാക്കിഅവ ശാസ്ത്രിയമായി തെളിയിക്കപ്പെടട്ടെ..അതിനാർക്കും വയ്യ.. അതാ പ്രശ്നം..അങ്ങിനെ വന്നാൽ അത്തരം ചികിത്സകൾ ആദ്യം ഉപയോഗിക്കുന്ന വ്യക്തികളിൽ ഒരാൾ ഞാനായിരിക്കും..അപ്പോ പോകുന്നു.. പിന്നെക്കാണാം.ഋഷി...16-4-09